ആരാധകരുടെ തര്‍ക്കങ്ങളും കാത്തിരുപ്പുകളും അവസാനിപ്പിച്ച് മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡിയോര്‍ പുരസ്കാരം പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പുരസ്കാരത്തിന് അര്‍ഹനായത്. നാലാം തവണയാണ് ക്രിസ്റ്റ്യാനൊ ബാല്ന്‍ ഡിയോര്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ലിയൊണല്‍ മെസ്സിയെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം. അന്റോയിന്‍ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനത്ത്. ഫിഫയുമായി വേര്‍പിരിഞ്ഞ ശേഷമുളള ആദ്യ ബാലണ്‍ ഡിയോര്‍ ആണ് ഇത്തവണത്തെത്.
സമീപകാലത്ത് പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് പറങ്കിപ്പടയുടെ നായകനെ ബാലന്‍ ഡിയോറിന് അര്‍ഹനാക്കിയത്. റയല്‍ മാഡ്രിഡ് ക്ലബ്ബിന് വേണ്ടിയും പോര്‍ച്ചുഗീസിനു വേണ്ടിയും മിന്നും പ്രതകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ച വച്ചത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ കരുത്തില്‍ റയല്‍ ചാമ്പ്യന്‍ പട്ടം അമിഞ്ഞു. യൂറോ കപ്പില്‍ സമ്മര്‍ദ്ദത്തിലായിരുന്ന പോര്‍ച്ചുഗീസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ഫൈനലില്‍ എത്തിച്ചു. ഫൈനലില്‍ പരുക്ക് പറ്റി വീണിട്ടും കണ്ണീരോടെ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ കളത്തിനു വെളിയില്‍ നിറഞ്ഞു നിന്ന ക്രിസ്റ്റ്യാനോയ്ക്ക് താരങ്ങള്‍ സമ്മാനിച്ചത് യൂറോ കപ്പ് തന്നെ. ലാലിഗയില്‍ റയലിന്റെ തേരോട്ടത്തിന് മുന്നില്‍ നിന്നതും ക്രിസ്റ്റ്യാനോ തന്നെ.
മെസ്സി, സുവാരസ്, നെയ്മര്‍ എന്നിവരുടെ കരുത്തില്‍ മുന്നേറുന്ന ബാഴ്സയെ രണ്ടാം സ്ഥാനത്ത് തളച്ചിടാന്‍ ക്രിസ്റ്റ്യാനോയ്ക്കായി. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലന്‍ ഡിയോറിന് അര്‍ഹനാകുന്നത്. മുമ്പ് 2008, 2013, 2014 വര്‍ഷങ്ങളില്‍ ഫുട്ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ തന്നെയായിരുന്നു. നിലവിലെ പുരസ്‌കാര ജേതാവും, 5 തവണ ബാലണ്‍ഡിയോര്‍ തേടിയെത്തിയ ലിയോണല്‍ മെസിയെ പിന്തളളിയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.