കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി ക്രെഡിറ്റ് ആയത് 1.7 ലക്ഷം രൂപ. മിനിറ്റുകള്‍ക്കകം പണം വന്നതുപോലെ മറ്റേതോ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദേവനന്ദന്‍ എന്ന എട്ടുവയസുകാരന്റെ അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി പണമെത്തിയത്. ഹൊസ്ദുര്‍ഗ് ടി.ബി റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. സ്‌കോളര്‍ഷിപ്പ് ആവശ്യത്തിനായി വിദ്യാര്‍ത്ഥിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. കാര്യമായ ഇടപാടുകള്‍ നടത്താതിരുന്ന അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 12 രൂപയാണ്. അക്കൗണ്ടിലെ വിവരങ്ങള്‍ക്കൊപ്പം നല്‍കിയിരുന്നത്
ഡിസംബര്‍ 13ന് അക്കൗണ്ടിലേക്ക് 1.7 ലക്ഷം രൂപ ക്രെഡിറ്റ് ആയതായ സന്ദേശം ദേവനന്ദന്റെ പിതാവിന്റെ മൊബൈലില്‍ ലഭിച്ചു. മിനിറ്റുകള്‍ക്കകം പണം പിന്‍വലിച്ചതായും സന്ദേശമെത്തി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളും മറ്റ ബന്ധുക്കളും ബാങ്കിലെത്തി അന്വേഷിച്ചിരുന്നു. എന്നാല്‍ അബന്ധം പറ്റിയതാണെന്നും പ്രശ്‌നമുണ്ടാക്കരുതെന്നുമുള്ള മറുപടിയാണ് ബാങ്കില്‍നിന്നും ലഭിച്ചത്.
എന്നാല്‍ സംഭവം സംബന്ധിച്ച് ആദായ വകുപ്പിനും ആര്‍.ബി.ഐക്കും പരാതി നല്‍കുമെന്ന് ദേവനന്ദന്റെ പിതാവ് മോഹനന്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമമാണോ നടന്നതെന്നും സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.