രണ്ടാം ശമ്പളദിനവും ആശങ്കയില്‍; ട്രഷറികളില്‍ തിരക്ക്; പലയിടത്തും പണം എത്തിയിട്ടില്ല

    തിരുവനന്തപുരം: രണ്ടാം ശമ്പള ദിനമായ ഇന്നും സംസ്ഥാനത്തെ ട്രഷറികളില്‍  പ്രതിസന്ധി ഒഴിയുന്നില്ല. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറികളിലെ പ്രതിസന്ധി തുടരുകയാണ്.
    സംസ്ഥാനം ആവശ്യപ്പെട്ട പണം ആര്‍.ബി.ഐയില്‍ നിന്നും ലഭിച്ചില്ല എന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായി ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം വിതരണം ചെയ്യാന്‍  250 മുതല്‍ 300 കോടി രൂപയാണ് സംസ്ഥാനം ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 24,000 എന്ന പരിധി നിലനിര്‍ത്തി തന്നെ പരമാവധി തുകയും വിതരണം ചെയ്യാനാണ് സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത്തരത്തില്‍ വിതരണം ചെയ്യുമ്പോള്‍ ഉച്ചയ്ക്ക് മുന്‍പുതന്നെ പല ട്രഷറികളും കാലിയാകുന്ന സ്ഥിതിയാണുള്ളത്.
    പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഇവിടെ ട്രഷറികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. ആര്‍ബിഐ പണമെത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ കാത്തുനില്‍പ്പ്.