മൊഹാലി: 2000 രൂപയുടെ 42 ലക്ഷം വിലവരുന്ന കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ പിടിയില്‍. മണിപ്പൂരില്‍ എം.ബി.എക്ക് പഠിക്കുന്ന കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ, ബന്ധുവും സിരക്പൂര്‍ ധാക്കോലി സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ അഭിനവ് വര്‍മ, ഇവരുടെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ സുമന് നാഗ്പാല്‍ എന്നിവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് ചെ്ക്കിങ് ഒഴിവാക്കുന്നതിന് അനധികൃതമായി ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഔഡി കാറാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇതേ കാറില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും മൊഹാലി എസ്.പി പര്‍മീന്ദര്‍ സിങ് ഭണ്ഡല്‍ പറഞ്ഞു. പ്രതികള്‍ സ്വന്തമായാണ് നോട്ട് അച്ചടിച്ചിരുന്നത്. യഥാര്‍ഥ നോട്ടുമായി വളരെയധികം സാമ്യം പുലര്‍ത്തുന്നവയാണ് ഇവയെന്നും പോലീസ് പറഞ്ഞു.