മോഹന്‍ലാല്‍ സമ്പൂര്‍ണ ദുരന്തമാണെന്ന് പറയാതെ പറഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. താരത്തിന്റെ പേരെടുത്ത് പറയാതെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞെ എന്ന ചോദ്യത്തിനൊപ്പം ദി കംപ്ലീറ്റ് ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗും ബല്‍റാം നല്‍കിയിട്ടുണ്ട്.
നോട്ടു നിരോധനത്തെ ന്യായീകരിച്ച് ബ്ലോഗിലൂടെ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് താന്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്ന് ബ്ളോഗില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
നോട്ടു പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍ മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനുവേണ്ടി അല്പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.