ബിബിസി നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ സണ്ണി ലിയോണും. നടിയും, മോഡലും, ബിസിനസ്സുകാരിയുമായ സണ്ണി ലിയോണ്‍ അന്താരാഷ്ട്ര തലത്തിലും സാമൂഹിക രംഗത്തും നടത്തിയ ഇടപെടലാണ് ശ്രദ്ധേയമായത്.
സണ്ണി ലിയോണിന് പുറമേ മല്ലിക ശ്രീനിവാസന്‍, നേഹ സിങ്, ഗൗരി ചിന്താര്‍ക്കര്‍, സാലുമര്‍ദ തിമ്മക എന്നിവരും പട്ടികയിലുണ്ട്. ട്രാക്ടര്‍ ക്യൂന്‍ എന്നറിയപ്പെടുന്ന മല്ലിക ട്രാക്ടേഴ്സ് ആന്റ് ഫാം എക്യുപ്മെന്റിന്റെ സിഇഒ ആണ്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞവരിലൊരാളാണ് 20 വയസ്സുകാരിയായ ഗൗരി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗൗരി സ്വയം പഠിച്ച് കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് ബിരുദം വരെ എത്തിയിരിക്കുകയാണ്.
മുംബൈ സ്വദേശിയായ നേഹ സിങ് എഴുത്തുകാരിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ്. 105 വയസ്സുകാരിയായ സാലുമര്‍ദ തിമ്മക 80 വര്‍ഷം കൊണ്ട് 8000ത്തോളം മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. പട്ടികയിലെ ഏറ്റവും പ്രായമുള്ള വ്യക്തിയും സാലുമര്‍ദയാണ്. അലീസ്യ കീസ്, ഒളിംപിക്സ് മെഡല്‍ ജേതാവ് സിമോണ്‍ ബൈല്‍സ് എന്നിവരും പട്ടികയിലുണ്ട്.