സൗദി: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വേതനം വളരെ തുച്ഛമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഏതാണ്ട് 60 ലക്ഷംത്തോളം പേരാണ് കുറഞ്ഞകൂലിക്ക് തൊഴിലെടുക്കുന്നത്. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2014ല്‍ 15.5 ലക്ഷം സൗദികളാണ് സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 1,79,000 പേരുടെ വര്ധനയുണ്ടായിയിരുന്നു.
10.6 ദശലക്ഷത്തോളം തൊഴിലാളികളാണ് സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നത്. ഇവരില്‍ 84 ശതമാനവും വിദേശികളാണ്. 16 ശതമാനം പേര് സൗദി സ്വദേശികളാണ്. സ്വകാര്യമേഖലയില്‍ 88.8 ലക്ഷം വിദേശികള്‍ ജോലിചെയ്യുന്നു. 17.3 ലക്ഷം സൗദി ജീവനക്കാരും സ്വകാര്യ മേഖലയിലുണ്ട്. നിര്‍മാണമേഖലയിലാണ് കൂടുതല്‍ കൂടുതല്‍ വിദേശികള്‍ തൊഴിലെടുക്കുന്നത്. 905 റിയാലില്‍ അതായത് ഏതാണ്ട് 16,127 രൂപയിലും കുറവാണ് ഇവരുടെ വേതനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സേവന മേഖലയില്‍ ജോലി ചെയ്യുന്ന 26 ലക്ഷം വിദേശികള്‍ക്ക് 784 റിയാലാണ് (13971 രൂപ) ശരാശരി വേതനം ലഭിക്കുന്നത്. കൃഷി, കാലിവളര്‍ത്തല്‍, മത്സ്യബന്ധന മേഖലയില്‍ 5,73,000 വിദേശികള്‍ ജോലിചെയ്യുന്നു. ഇവര്‍ക്ക് ശരാശരി 722 റിയാലാണ് (12,866 രൂപ) വേതനം.