ജനവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മോഡിയെ ചവിട്ടി പുറത്താക്കുമെന്ന് മമത

കൊല്‍ക്കത്ത : രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും നരേന്ദ്രമോഡിയെ ചവിട്ടിപ്പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ വീടിനു മുന്നില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്ത് സംസാരിക്കവേയാണ് മമത ആഞ്ഞടിച്ചത്. മോഡിയുടെ ഏകാധിപത്യ ഭരണം ഇവിടെ നടപ്പില്ല. മോഡി ജനവിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കും വരെ താന്‍ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.

നോട്ട് നിരോധനം വന്നതിനെ തുടര്‍ന്ന് രാജ്യത്ത് 80 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ ഗ്രാമീണമേഖലയിലുളളവരില്‍ അധികവും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്. ഇവര്‍ കയ്യിലുള്ള പണം എങ്ങനെ മാറ്റിവാങ്ങുമെന്ന് മോഡി വ്യക്തമാക്കണമെന്നും മമത പറഞ്ഞു.