സ്വിമ്മിംഗ് സ്യൂട്ട് ധരിക്കുന്നതിന് എന്ത് കുഴപ്പം? ലക്ഷ്മി മേനോന്‍

സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് അഭിനയിക്കുന്നതിന് എന്ത് കുഴപ്പമെന്ന് കോളിവുഡ് താരം ലക്ഷ്മി മേനോന്‍. ഏത് വേഷം ധരിച്ചും താന്‍ അഭിനയിക്കുമെന്നും നീന്തല്‍വേഷം ധരിച്ച്‌ അഭിനയിക്കാനും താല്‍പ്പര്യകുറവില്ലെന്നും താരം അറിയിച്ചു.

മോഡേണ്‍ ഡ്രസില്‍ അഭിനയിക്കാന്‍ താന്‍ വിസമ്മതിക്കുമെന്ന് പലരും ധരിച്ചുവച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഏതെല്ലാം ഡ്രസുകള്‍ ധരിക്കുന്നുവോ അതൊക്കെ സിനിമയില്‍ ധരിക്കുന്നതില്‍ മടിക്കാറില്ല. നീന്തല്‍ക്കുളത്തില്‍ നീന്തുമ്പോള്‍ സ്വിമ്മിങ് സ്യൂട്ട് ധരിക്കാറാണ് പതിവ്. സിനിമയില്‍ നീന്തുന്ന രംഗമുണ്ടെങ്കില്‍ തീര്‍ച്ചയായും നീന്തല്‍ വേഷം ധരിച്ച്‌ അഭിനയിക്കുന്നതില്‍ യാതൊരുവിധ തെറ്റും കാണുന്നില്ലെന്നും ലക്ഷ്മി മേനോന്‍ പറയുന്നു.

കാരണം തന്റെ ശരീരഘടന അനുസരിച്ച്‌ നീന്തല്‍ വേഷം നന്നേ ഇണങ്ങും. ഇനി മിനിസ്കര്‍ട്ട് ധരിച്ച്‌ അഭിനയിക്കണമെന്നു പറഞ്ഞാല്‍ എപ്പോള്‍ ധരിച്ചെന്ന് ചോദിച്ചാല്‍ മതിയെന്നും ലക്ഷ്മി പറയുന്നു. ഒരു സമയത്ത് വിവിധ വേഷങ്ങളില്‍ അഭിനയിക്കില്ലെന്നു പറഞ്ഞിരുന്നു. പക്ഷേ ഇനി ഇങ്ങനെ മൂടിപ്പൊതിഞ്ഞുള്ള വേഷങ്ങളില്‍ മാറ്റം വരുത്തിയേ പറ്റൂവെന്ന് പറഞ്ഞാല്‍ താന്‍ എന്ത് ചെയ്യാനാണെന്നും ലക്ഷ്മി ചോദിക്കുന്നു.