റിയാദ്: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനികളായ ഓജര്‍, സാദ് ഗ്രൂപ്പുകളിലെ ജീവനക്കാരായിരിക്കെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കാമെന്നാണ് ഇന്ത്യയ്ക്ക് സൗദി നല്‍കിയിരിക്കുന്ന വാഗ്ദാനം. ലോക് സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വികെ സിംഗാണ് സൗദി അധികൃതരുടെ വാഗ്ദാനം സഭയില്‍ അറിയിച്ചിരിക്കുന്നത്.
എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികളാണ് കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ എക്സിറ്റ് വിസ നീട്ടി നല്‍കുമെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ്, ഒപ്പം റസിഡന്റ് പെര്‍മിറ്റിലുള്ള പിഴയും ഒഴിവാക്കി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.