നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നീക്കത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന് മോഹന്‍ലാലിനെ പരിഹസിച്ച് പ്രമുഖ സാഹിത്യകാരന് എന്‍.എസ് മാധവന് രംഗത്ത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എസ.എസ് മാധവന് ലാലിനെ പരോക്ഷമായി പരിഹസിച്ചത്.
‘ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ്- ആന്റണി പെരുമ്പാവൂറിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കുക’ എന്നിങ്ങനെയായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.
മദ്യഷോപ്പിനും, സിനിമാശാലകള്‍ക്കും, ആരാധാനാലയങ്ങള്‍ക്കും മുന്നില്‍ ക്യൂനില്ക്കുന്ന നമുക്ക് ഒരു നല്ല കാര്യത്തിനു വേണ്ടി അല്പസമയം വരി നില്ക്കാന് ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന രീതിയിലാണ് ലാല്‍ ബ്ളോഗ് എഴുതിയിരുന്നത്. ഇതിനെതിരെ പ്രമുഖരും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. സമ്പൂര്‍ണ ദുരന്തം എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം. എന്നാല്‍ ലാലിന്റ അഭിപ്രായ സ്വാതന്ത്രത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.