2000ന്റെ വ്യാജന്‍ ഇറങ്ങിത്തുടങ്ങി: ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍

ഹൈദരാബാദ്: 2000 രൂപയുടെ ഉള്‍പ്പടെ വ്യാജ നോട്ടുകളുമായി ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍. അരലക്ഷം രൂപയുടെ ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളില്‍നിന്നും വ്യാജ നോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റര്‍, പേപ്പര്‍, മഷി തുടങ്ങിയവയും പിടിച്ചെടുത്തു.

രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിം പട്ടണത്തില്‍നിന്നാണ് ആറുപേരും പിടിയിലായത്. പോലീസിനെക്കണ്ട് രക്ഷപ്പെട്ട് ഓടിയ രണ്ടുപേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ജമാല്‍പുര്‍ സായിനാഥ്, ജി. അജ്ഞയ്യ, എസ് രമേഷ്, സി. സത്യനാരായണ, കെ. ശ്രീധര്‍ ഗൗഡ, എ. വിജയകുമാര്‍ എന്നിവരാണ് പിടിയിലായതെന്ന് കമ്മീഷണര്‍ മഹേഷ് എം. ഭാഗവത് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഘത്തില്‍നിന്നും 10,20,50,100,2000 രൂപകളുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്.