മുന്‍ ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കണമെന്ന ആവശ്യവുമായി നടി രംഭ കോടതിയെ സമീപിച്ചു. ഭര്‍ത്താവ് ഇന്ദിരന്‍ പദ്മനാഥനൊപ്പം വീണ്ടും ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ സെക്കന്‍ഡ് അഡീഷണല്‍ കുടുംബ കോടതിയിലാണ് രംഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്ദു മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് രംഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് കോടതി ഹര്‍ജി പരിഗണിക്കും. 2010 ഏപ്രിലിലാണ് രംഭ, ഇന്ദിരന്‍ പത്മനാഥനെ വിവാഹം കഴിക്കുന്നത്. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥഥാര്‍ത്ഥ പേര്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച രംഭ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ല.