ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത് നില്‍ക്കുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലാന്റുമായുള്ള അടുത്ത ടെസ്റ്റില്‍ ഗംഭീര്‍ കളിക്കും. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗംഭീറിന് അവസരം ലഭിച്ചത്. നേരത്തെ ഗംഭീര്‍ ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിച്ചിരുന്നു.കോഹ്‌ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമായത് എന്നാണ് അറിയപ്പെടുന്നത്. ആ ബന്ധം ഗംഭീറിന് സഹായകരമായി എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ തുടങ്ങും. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 197 റണ്‍സിന് വിജയിച്ചിരുന്നു. ഇന്ത്യയുടെ 500-ാം ടെസ്റ്റായിരുന്നു ഇത്.