ഒറ്റ രാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി വെറും കടലാസാക്കിയെന്ന് അമിത് ഷാ

    amit-sha-3

    അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും കണക്കില്ലാതെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ് കടലാസാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സമ്പാദ്യം നഷ്ടമായതിന്റെ അതൃപ്തിയാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    പിന്‍വലിച്ച നോട്ട് മാറ്റിവാങ്ങാന്‍ ബാങ്കില്‍പോയ രാഹുല്‍ ഗാന്ധിയെയും അമിത്ഷാ പരിഹസിച്ചു. നാലുകോടി രൂപയുടെ കാറില്‍ നാലായിരം രൂപ മാറാനാണ് രാഹുല്‍ഗാന്ധി ബാങ്കില്‍ പോയതെന്നായിരുന്നു പരിഹാസം.

    നാലുകോടി രൂപയുടെ കാറില്‍ നാലായിരം രൂപ മാറാനാണ് രാഹുല്‍ഗാന്ധി ബാങ്കില്‍ പോയത്‌

    പത്തുവര്‍ഷത്തെ അവരുടെ ഭരണത്തിനിടെ, സോണിയ-മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഓരോ മാസവും ഓരോ കുംഭകോണം നടത്തി, 2ജി, സിഡബ്ല്യുജി, കല്‍ക്കരിപ്പാടം, ആദര്‍ശ് സൊസൈറ്റി, പോര്‍വിമാന ഇടപാടുകള്‍ എന്നിങ്ങനെ. ഇത്രയും വ്യാപകമായ അഴിമതിയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വീടുകളില്‍ കൂട്ടിവച്ചത് 12 ലക്ഷം കോടി രൂപയാണ്. മൂന്ന് കേന്ദ്രബജറ്റുകള്‍ക്ക് തുല്യമായ സംഖ്യയാണത്. നേതാക്കളുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുക്കളുടെ വസതികളിലും അവര്‍ പണമെല്ലാം കൂട്ടിവച്ചു. നവംബര്‍ എട്ടിന് വലിയ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിലൂടെ നരേന്ദ്രമോദി അതെല്ലാം പാഴ്ക്കടലാസുകള്‍ മാത്രമാക്കി മാറ്റിയെന്നും അമിത് ഷാ കൂട്ടിച്ചേത്തു.