പണി പാവങ്ങള്‍ക്കിട്ട് മാത്രം: മല്യയുടെ അടക്കം 7016 കോടി കിട്ടാകടം എസ്.ബി.ഐ എഴുതിത്തള്ളുന്നു

    കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്

    image_760x400ന്യൂഡല്‍ഹി: കോടികളുടെ കടമെടുത്ത് രാജ്യത്തെയടക്കം നോക്കുകുത്തിയാക്കി നാടുവിട്ട കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളടക്കം 7016 കോടി രൂപയുടെ കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളുന്നു. കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്.

    63 പേരുടെ വായ്പാ കുടിശ്ശിക പൂര്‍ണമായും 31 പേരുടേത് ഭാഗികമായുമാണ് എഴുതി തള്ളാന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ആറു പേരുടെ വായ്പാ കുടിശ്ശിക കിട്ടാകടമായി കണക്കാക്കും. 2016 ജൂണ്‍ 30വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശിക എസ്ബിഐ കിട്ടാകടമായി എഴുതി തള്ളിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 7000 കോടി രൂപ കൂടി എഴുതി തള്ളാനുള്ള തീരുമാനം.

    വായ്പാ കുടിശ്ശിക അടയ്ക്കാതെ രാജ്യം വിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ 1201 കോടി രൂപയാണ് ഇത്തരത്തില്‍ എഴുതിത്തള്ളുന്നത്. ഇതിനുപുറമെ കെ എസ് ഓയില്‍(596 കോടി രൂപ), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്(526 കോടി), ജിഇടി പവര്‍(400 കോടി) സായി ഇന്‍ഫോ സിസ്റ്റം(376 കോടി) എന്നിവരുടെ കുടിശ്ശികയാണ് പ്രധാനമായും എഴുതിതള്ളുന്നത്. രാജ്യത്തെ 17 ബാങ്കുകളിലായി 6,963 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനുള്ളത്.

    LEAVE A REPLY