ആദ്യരാത്രി അഭിനയിക്കില്ല; റിമി ടോമി നിവിന്‍പോളിയുടെ നായികയാകാനുള്ള അവസരം തള്ളി

നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം റിമിടോമി നിരസിച്ചത് ആദ്യരാത്രി രംഗം അഭിനയിക്കാന്‍ വയ്യെന്ന കാരണത്താല്‍.ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച നിവിന്‍ പോളിയുടെ ഭാര്യാ വേഷത്തിലേക്കാണ് റിമി ടോമിയെ സംവിധായകന്‍ സമീപിച്ചത്. എന്നാല്‍ ആ ഓഫര്‍ റിമി നിരസിക്കുകയായിരുന്നു.

കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ആദ്യ രാത്രി രംഗത്തെക്കുറിച്ചും എബ്രിഡ് ഷൈന്‍ സൂചിപ്പിച്ചു. ഇത് കേട്ടതോടെ റിമി ചിത്രം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് എബ്രിഡ് ഷൈന്‍ സ്രന്ദയെ നിവിന്റെ നായികയാക്കുന്നത്. അതേസമയം ചിത്രീകരണത്തിനായി പതിനഞ്ച് ദിവസം മാറ്റിവയ്ക്കാനില്ലാത്തതിനാലാണ് താന്‍ ചിത്രം നിരസിച്ചതെന്നായിരുന്നു പിന്നീട് ഒരു അഭിമുഖത്തില്‍ റിമിയുടെ വെളിപ്പെടുത്തല്‍.