ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം. ഐ.ടി ഡെലിവറി മാനേജർ തസ്തികയിലേക്കാണ് സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുള്ളത്. കമ്പ്യൂട്ടർ സയൻസ് ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ദരായ എഞ്ചിനീയർമാർക്ക് ഫെബ്രുവരി 14 നു മുൻപായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.