കണ്ണൂര്‍: ടാക്സി മേഖലയിലെ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തന് എതിരെ ഡ്രൈവര്‍മാര്‍ ഓഹരി ഉടമകളായ പുതിയ സംരംഭം കേര കാബ്സ് ഓണ്‍ലൈന്‍ ടാക്സി ഉടന്‍ വരുന്നു. സംസ്ഥാനത്ത് മുഴുവന്‍ ഏകീകൃത നിരക്കും സുരക്ഷിതത്ത്വവുമാണ് കമ്പനിയുടെ വാഗ്ദാനം.
കമ്പനിയുടെ ബ്രോഷര്‍ കണ്ണൂരില്‍ പ്രകാശനം ചെയ്തു. കേരളത്തിലെ മുതിര്‍ന്ന ഡ്രൈവര്‍മാരില്‍ ഒരാളായ എം.എം നാരായണന് നമ്പ്യാരില്‍നിന്നും കേരള കാബ്സ് ചെയര്മാന് അയൂബ് കണ്ണൂര്‍ ആദ്യ ഷെയര്‍തുക സ്വീകരിച്ചു. ചടങ്ങില്‍ വിനീത് തലശ്ശേരി അധ്യക്ഷനായി.
നിലവിലെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് കേര കാബ്സ് രംഗത്തെത്തുന്നത്. സെപ്തംബര്‍ അവസാനവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേര കാബ്സിന്റെ ഓഹരികള്‍ ആഗസ്ത് ഏഴു മുതല്‍ 31വരെ ടാക്സി മേഖലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഇതിനായി കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സൗകര്യമൊരുക്കിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.