കാലുറപ്പുള്ള ആദ്യചുവടിന് ലിറ്റില്‍ ബ്രിട്ടണ്‍

പി. ഹര്‍ഷകുമാര്‍

‘കഴിഞ്ഞ കാലങ്ങളിലെ നല്ല ഓര്‍മ്മകളില്‍ മധുരമൂറുന്നതാണ് ബാല്യകാലം. പ്രതിബന്ധങ്ങളോ വെല്ലുവിളികളോ ഇല്ലാതെ, ക്ലോക്കിലെ സൂചികളെ നോക്കി സമയം തള്ളിനീക്കാത്ത കാലം. ഒരിക്കലെങ്കിലും മടക്കി കിട്ടിയിരുന്നെങ്കിലെന്ന് കൊതിച്ചുപോകുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍’. ബാല്യകാല സ്മരണകളെ ഇത്തരത്തില്‍ ഓര്‍ത്തെടുക്കുന്ന നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികള്‍ക്ക് ഭാവിയിലേയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ ഒരു മികച്ച ബാല്യകാലം നല്‍കുന്നു എന്നതില്‍ അഭിമാനിക്കുന്നുണ്ടോ?. ഈ അഭിമാന നിമിഷം നേടിയെടുക്കുന്നതിനായി ഇനിയും വൈകിയിട്ടില്ലെന്ന തോന്നലുണ്ടെങ്കില്‍ ഓടിയെത്താന്‍ കാക്കനാട് ഒരു ഇടമുണ്ട്. അതാണ് ‘ലിറ്റില്‍ ബ്രിട്ടണ്‍’.

തങ്ങളുടെ ജോലിത്തിരക്കോ, സമയക്കുറവോ സ്വന്തം കുട്ടിയുടെ ബാല്യകാലത്തെ പ്രതികൂലമായി ബാധിക്കരുതെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് മാത്രമുള്ളൊരിടമല്ല ‘ലിറ്റില്‍ ബ്രിട്ടണ്‍’ എന്ന പ്രീ സ്‌കൂള്‍, മറിച്ച് നല്ലൊരു മാതൃകയായ്, നാളെയുടെ വാഗ്ദാനമായി തങ്ങളുടെ കുട്ടികള്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മാതാപിതാക്കളുടെയും ശരിയായ തിരഞ്ഞെടുക്കലാണ് ‘ലിറ്റില്‍ ബ്രിട്ടണ്‍’. കാരണം, ഇവിടെ കൃത്യമായ പഠന രീതികളുണ്ട്, കാറ്റിനൊപ്പം പൂമ്പാറ്റകള്‍ക്കു കൂട്ടായ് പാറിനടക്കാന്‍ കുഞ്ഞിക്കുരുന്നുകള്‍ക്കായ് പൂന്തോട്ടമുണ്ട്. മാതൃകയാകാന്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുണ്ട്. കളിയുണ്ട്, ചിരിയുണ്ട്, കൗതുകമുണ്ട്, ഒപ്പം ഇവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു പഠനസമ്പ്രദായമുണ്ട്. കുരുന്നുബാല്യത്തില്‍തന്നെ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ ശാസ്ത്രീയമായി വിലയിരുത്തി കൃത്യതയാര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മോണ്ടസോറി പരിശീലനം നേടിയ വിദഗ്ധയും ഒത്തുകൂടുമ്പോള്‍, ലിറ്റില്‍ ബ്രിട്ടണ്‍ ഒരുക്കുന്നത് അവിസ്മരണീയമായ കുട്ടിക്കാലത്തിന്റെ നല്ല നിമിഷങ്ങള്‍തന്നെ.

ഗാഡ്ജറ്റുകളിലോ, അടച്ചിട്ടമുറിയിലോ തള്ളിനിക്കേണ്ട ഒന്നല്ല കുട്ടികളുടെ ‘പ്രീ- സ്‌കൂള്‍’ കാലഘട്ടം എന്ന തിരിച്ചറിവ് കാക്കനാട് സ്ഥിരതാമസമാക്കിയ മോണ്ടസോറി വിദഗ്ധകൂടിയായ യൂഫി കെ. പോളിനെ എത്തിച്ചത് ‘ലിറ്റില്‍ ബ്രിട്ടണ്‍’ എന്ന സംരംഭത്തിലാണ്. ഇന്‍ഫോപാര്‍ക്കിലടക്കം കാക്കനാട് മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ സ്വന്തം കുട്ടികളുടെ ബാല്യത്തെ ഓര്‍ത്ത് അസ്വസ്ഥരാകുന്നത് നേരിട്ടറിഞ്ഞ യൂഫി കെ. പോളിന് ലിറ്റില്‍ ബ്രിട്ടണ്‍ എന്ന ആശയത്തിലെത്താന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. മധ്യപ്രദേശിലെ വിദ്യാഭ്യാസ മേഖലയില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലം യൂഫിക്ക് കരുത്തായി. ഒപ്പം പിന്തുണയുമായി ഭര്‍ത്താവ് ഡോ. ഋഷി ജോര്‍ജ്ജും ഒപ്പം കൂടിയതോടെ ലിറ്റില്‍ ബ്രിട്ടണിന്റെ ആരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. എന്നാല്‍ വെറുമൊരു പ്രീ സ്‌കൂള്‍ എന്നതിലേയ്ക്ക് ‘ലിറ്റില്‍ ബ്രിട്ടനെ’ ഒതുക്കാന്‍ യൂഫി തയ്യാറായിരുന്നില്ല. അങ്ങനെ, കുട്ടികള്‍ക്കായി മോണ്ടിസോറി, കിന്റര്‍ഗാര്‍ഡന്‍, നഴ്‌സറി എന്നീ സമ്പ്രദായങ്ങള്‍ സമന്വയിപ്പിച്ച് ഒരു മികച്ച പഠനാനുഭവം നല്‍കുക എന്ന ആശയത്തിലെത്താന്‍ അമ്മ കൂടിയായ യൂഫിക്ക് എളുപ്പം സാധിച്ചു.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനടുത്ത് 25 സെന്റില്‍ ലാറി ബേക്കര്‍ മാതൃകയിലാണ് ലിറ്റില്‍ ബ്രിട്ടണ്‍ സ്ഥിതിചെയ്യുന്നത്. മരങ്ങളും ചെടികളും നിറഞ്ഞ തൊടിയില്‍ ട്രീ ഹൗസ്, പ്ലേ സ്റ്റേഷന്‍, മണല്‍തിട്ട തുടങ്ങി കുട്ടികള്‍ക്ക് കളിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

ഭൂപ്രകൃതിയില്‍ ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ലിറ്റില്‍ ബ്രിട്ടണില്‍ ശുദ്ധവായു ഒഴുകിയെത്തും. സ്‌കൂള്‍ പരിസരം മുയല്‍ വളര്‍ത്തലും പക്ഷികളും മീന്‍ കുളവുമടക്കം പ്രകൃതിയോട് ഇണങ്ങിനില്‍ക്കുമ്പോള്‍ ശാസ്ത്രീയമായി വികസിപ്പിച്ച പഠനരീതികളും സി.ബി.എസ്.സി സിലബസുമായി പഠനമുറിയും ഒരുക്കിയിരിക്കുന്നു. കൂടാതെ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ‘ജൂനിയര്‍ ക്ലോസറ്റുകളും’ ലിറ്റില്‍ ബ്രിട്ടണിന്റെ പ്രത്യേകതയാണ്. നിയമപരമായി കുട്ടികളുടെ അവകാശമാണ് ‘ജൂനിയര്‍ ക്ലോസറ്റുകള്‍’. എന്നാല്‍ പല പ്ലേ സ്‌കൂളുകളും കിണ്ടര്‍ ഗാര്‍ഡനുകളും ഇക്കാര്യം മനപ്പൂര്‍വ്വം മറന്നുകളയുന്നതായും യൂഫി പറയുന്നു. 20 മുതല്‍ 30 വരെ കുട്ടികളെ ഉള്‍ക്കൊള്ളിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാല്‍ ഒരു ബാച്ചില്‍ 11 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശന അനുമതിയുള്ളത്. 11 കുട്ടികള്‍ക്ക് ഒരു അധ്യാപിക എന്ന ശാസ്ത്രീയപരമായ അംശബന്ധമാണ് ഇവിടെ പിന്തുടരുന്നത്. പ്രത്യേക പരിശീലനം നേടിയ അധ്യാപികമാര്‍ ഉള്‍പ്പടുന്ന ഏഴംഗ സംഘമാണ് ലിറ്റില്‍ ബ്രിട്ടനെ നയിക്കുന്നത്. ചിത്ര രചന, സംഗീതം, ബുദ്ധിവികാസത്തെ സഹായിക്കുന്ന കളികള്‍, പേപ്പര്‍ ടോയ് നിര്‍മ്മാണം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങി ഒരു മികച്ച വ്യക്തിത്വമായ് മാറുന്നതിന് ആവശ്യമുള്ളതെല്ലം കുട്ടികള്‍ക്കായി ലിറ്റില്‍ ബ്രിട്ടണ്‍ ഒരുക്കുന്നു. കുട്ടികളുടെ ആരോഗ്യകാര്യത്തിലും സ്ഥാപനം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. രാവിലെ 10.30നും ഉച്ചയ്ക്ക് 1 മണിക്കും ഓര്‍ഗാനിക്ക് പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ പോഷകാഹാരം കുട്ടികള്‍ക്കു ലഭ്യമാക്കുന്നു.

തങ്ങളുടെ ശ്രദ്ധ പ്ലേ സ്‌കൂളിലും കുട്ടിക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ മനസ്സുവായിച്ച യൂഫി, ഇതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിട്ടുണ്ട്. കുട്ടികളിലുള്ള രക്ഷിതാക്കളുടെ കരുതലിനെ കൂടുതലായി വളര്‍ത്താന്‍ ലൈവ് സ്ട്രീമിങ് സഹായിക്കുന്നതിനൊപ്പം, കുട്ടികള്‍ക്ക് ലഭിക്കുന്ന പരിശീലനങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതിന് രക്ഷിതാക്കള്‍ക്കും പങ്കാളിത്തമറിയിക്കുന്നതിനുള്ള അവസരം ഇതുവഴി ലഭിക്കുമെന്നും യൂഫി പറയുന്നു. ഇതുവഴി കുട്ടികളുടെ സര്‍ഗ്ഗാത്മക വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം പൂര്‍ണമായും ഉറപ്പുവരുത്തുകയാണ് ലിറ്റില്‍ ബ്രിട്ടണ്‍.

കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളിലും സ്ഥാപനം ശ്രദ്ധയൂന്നുന്നു. കുട്ടികള്‍ ആഗ്രഹിക്കുന്ന പരിചരണവും ശ്രദ്ധയും ശാസ്ത്രീയമായി വിലയിരുത്തുന്ന ലിറ്റില്‍ ബ്രിട്ടണ്‍, ഇതിനായുള്ള പരിശീലനം കൃത്യമായ ഇടവേളകളില്‍ രക്ഷിതാക്കള്‍ക്കും നല്‍കുന്നു. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നുന്ന സ്ഥാപനം, ആവശ്യമെങ്കില്‍ പീടിയാട്രീഷന്റെ സേവനവും ഉറപ്പുവരുത്തുന്നുണ്ട്.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് കിണ്ടര്‍ഗാര്‍ഡന്റെ പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണിവരെയാണ് ഡേ കെയറിന്റെ പ്രവൃത്തി സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം : 87108 88111.