5 മലയാളചിത്രങ്ങള്‍ ഒരേദിവസം പ്രദര്‍ശനത്തിന്

അഞ്ചു മലയാള സിനിമകള്‍ ഒരേസമയം ഇന്ന് തിയേറ്ററുകളില്‍. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനായകാനായി എത്തുന്ന ഇഷ്‌ക്ക് എന്ന ചിത്രത്തോടൊപ്പം കുട്ടിമാമ, ഒരു നക്ഷത്രമുള്ള ആകാശം, ഒരൊന്നൊന്നര പ്രണയകഥ, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്നിവയാണ് ഇപ്പോള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത് .

ഒരു പ്രണയകഥ അല്ല എന്ന ടാഗ്ലൈനോടെയാണ് ഇഷ്‌ക്ക് തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത് പ്രേക്ഷകര്‍ക്കു ഏറെ ആകാംഷനല്‍കുന്ന ഒരു ചിത്രംകൂടിയാണ് ഇത്. നവാഗതനായ അനുരാഗ് മനോഹര്‍ ആണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍ ശീതളാണ് .

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ചെത്തുന്ന ആദ്യ സിനിമയാണ് കുട്ടിമാമ , നവാഗതരായ സംവിധായകരില്‍ ഒരാളായ വി.എം .വിനു ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ഇത് ഒരു ജവാന്റെ കഥയാണ് പറയുന്നത് നര്‍മ്മത്തിന്റെ ചാരുതായ്ലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ,ശ്രീനിവാസനെ പോലെത്തന്നെ അതെ പ്രധന്യമുള്ള വേഷമാണ് ദിയാനും അവതരിപ്പിക്കുന്നത് ഇതില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത് ദുര്‍ഗ്ഗാ കൃഷ്ണയും ,മീര വാസുദേവുമാണ് .

പുതുമുഖങ്ങളെ അണിനിരത്തി ഷിബു ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ . അപര്‍ണ്ണഗോപിനാഥ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം . നവാഗതരായ അജിത് പുല്ലേരിയും ,സുനീഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . നവാഗതയായ സംവിധായക ആശ പ്രഭ സംവിധാനം ചെയ്ത ചിത്രമാണ് സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ സിബി തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . പുതുമുഖമായ അതുല്യ പ്രേമോദ് ആണ് നായികയായ് എത്തുന്നത് .