അസംഗര്‍ഹ് ; 2014 വരെ യു.പിയിലെ അസംഗര്‍ഹ് അറിയപ്പെട്ടിരുന്നത് ഭീകരതയുടെ പേരിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസംഗര്‍ഹ് പുരൂലിയയില് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസംഗര്‍ഹിന്റെ അഭിമാനംവെച്ചാണ് മുന്‍ ഗവണ്മെന്റ് കളിച്ചതെന്നും മോദി കുറ്റപ്പെടുത്തി.
എവിടെ ഭീകരാക്രമണങ്ങള്‍ നടന്നാലും എജന്‍സികള്‍ അന്വേഷണത്തിനായി അസംഗര്‍ഹില്‍ എത്തിയിരുന്നു. എന്നാല്‍ 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം അസംഗര്‍ഹിന്റെ ചീത്തപ്പേര് മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മതത്തിന്റെ പേരില്‍ ‘വോട്ട് ബാങ്ക് രാഷ്ട്രീയം’ നടത്തുന്ന നേതാക്കന്മാര് രാജ്യത്തിന് അപകടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഈ ആളുകള്‍ പാകിസ്ഥാനെ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടിയാണു ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.