കൊല്ലത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് പോളയത്തോട്ടില്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ചിതറ സ്വദേശിനിശ്രീലക്ഷ്മിയാണ് മരിച്ചത്. എസ്.എന്‍.ഡി സദനം എയര്‍ഹോസ്റ്റസ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഹോസ്റ്റലിലാണ് 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

പുലര്‍ച്ചെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ ബന്ധുക്കള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.