തിരുവനന്തപുരം: കാറില്‍ കയറ്റിക്കൊണ്ട് പോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെതിരെ പോസ്കോ ചുമത്തി. തൊളിക്കോട് ജമാഅത്തെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ വിതുര പോലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇമാമിനെതിരെ പരാതി നല്കാന് പെണ്‍കുട്ടി തയ്യാറായില്ല, ഇതോടെ പള്ളിക്കമ്മറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇമാമിനെ പിടികൂടിയത്. എന്നാല്‍ തന്റെ ഭാര്യയാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. പെണ്‍കുട്ടി സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു.
ഇതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഇമാമിനെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് പള്ളികമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഷെഫീക് അല്‍ ഖാസിമിക്കെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്കാന് പെണ്‍കുട്ടിയും തയ്യാറായില്ല.