കൊടും തണുപ്പ് താങ്ങാനായില്ല; ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി ‘ആദ്യരാത്രി’ തന്നെ വാടിവീണു

ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തി തൈകള്‍ ‘ആദ്യരാത്രി’ തന്നെ വാടിവീണു. ഇതോടെ ജീവന്റെ നിലനില്‍പ്പ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചൈന നടത്തിയ ആദ്യ പരീക്ഷണം വിഫലമായി. ചന്ദ്രനിലെ അതിശൈത്യം അതിജീവിക്കാന്‍ കഴിയാത്തതിനാലാണ് പരുത്തിതൈകള്‍ വാടിക്കരിഞ്ഞത്.

ഭാവിയില്‍ എത്തപ്പെടുന്ന ബഹിരാകാശ ഗവേഷകര്‍ക്ക് ആവശ്യമായ ഭക്ഷണം അന്യ ഗ്രഹങ്ങളില്‍ തന്നെ കൃഷിചെയ്ത് ഉണ്ടാക്കാനായിരുന്നു ചൈനയുടെ ശ്രമം. എന്നാല്‍ ചന്ദ്രനില്‍ രാത്രിയിലുണ്ടായ അതിശൈത്യം ഈ ശ്രമത്തെ മുളയിലേ നുള്ളി.

ചെടി കിളിര്‍ത്ത അന്നേദിവസം രാത്രി ചന്ദ്രനില്‍ മൈനസ് 170 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. പകല്‍ സമയങ്ങളില്‍ 100 ഡിഗ്രി സെല്‍ഷ്യസും ഇതാണ് ആദ്യ ജീവന് ആദ്യരാത്രി പോലും താങ്ങാന്‍ കഴിയാതിരുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് ചാങ്-4 എന്ന ബഹിരാകാശ വാഹനമാണ് വിത്തുകള്‍ ചന്ദ്രനിലെത്തിച്ചത്. മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടെയും ഉരുളക്കിഴങ്ങിന്റെയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടെ വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്. ഈ ഉപകരണത്തെ ‘മൂണ്‍ സര്‍ഫേസ് മൈക്രോ ഇക്കോളജിക്കല്‍ സറക്കിള്‍’ വിളിക്കുന്നത്. വിത്തുകളെ ശകതമായ റേഡിയേഷനിലും, കൂടിയ മര്‍ദത്തിലൂടെയും, പല താപ നിലകളിലൂടെയും ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ചന്ദ്രനിലെത്തിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് ചാങ്-4 എന്ന ബഹിരാകാശ വാഹനമാണ് വിത്തുകള്‍ ചന്ദ്രനിലെത്തിച്ചത്.

പരുത്തിച്ചെടി കരിഞ്ഞെങ്കിലും പട്ടുനൂല്‍ പുഴുവിന്റെ മുട്ട രൂപ മാറ്റം സംഭവിക്കുന്നുണ്ടെന്നും, കൂടാതെ വരുന്ന നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ഉരുളക്കിഴങ്ങ് ചന്ദോപരിതലത്തില്‍ മുളപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. ചന്ദ്രനില്‍ പരുത്തിച്ചെടി മുളപ്പിച്ചെടുത്ത ചരിത്ര ചിത്രങ്ങള്‍ തിങ്കളാഴ്ച്ചയോടെയാണ് ചൈന വെളിപ്പെടുത്തിയത്.