ഭൂരിപക്ഷം ബി.ജെ.പിക്കാരും അവിവാഹിതരാണ്. വിവാഹ സീസണെക്കുറിച്ചൊന്നും അവര്‍ക്ക് അറിയാത്തതാണ് അബദ്ധം പിണയാന്‍ കാരണം
ന്യൂഡല്‍ഹി: ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിവാഹ സീസണിനെക്കുറിച്ച് അറിവില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം വിവാഹങ്ങളെ ബാധിച്ചുവെന്ന ആരോപണത്തെക്കുറിച്ച് തമാശ രൂപേണ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം ബി.ജെ.പിക്കാരും അവിവാഹിതരാണ്. വിവാഹ സീസണെക്കുറിച്ചൊന്നും അവര്‍ക്ക് അറിയാത്തതാണ് അബദ്ധം പിണയാന്‍ കാരണം. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ രാംദേവ് പറഞ്ഞു.
ഒരു മാസമോ 15 ദിവസമോ കഴിഞ്ഞിട്ടായിരുന്നു നിരോധനമെങ്കില്‍ വിവാഹങ്ങളെ ഇത്രയും ബാധിക്കില്ലായിരുന്നു. ഒരു നല്ല കാര്യം, ഈ കാലയളവില്‍ ആരും സ്ത്രീധനം ചോദിക്കില്ല എന്നതാണ്. അദ്ദേഹം പറഞ്ഞു.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം വിവാഹങ്ങള്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ചവര്‍ ദുരിതത്തിലാണ്. പ്രതിസന്ധി മനസ്സിലാക്കി വിവാഹം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്ന് ഇന്നലെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.