കല്‍പ്പറ്റ : കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെന്ന് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോടിയേരിയുടെ മകന് സംഭവത്തില്‍ പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് നിസഹായനായി നോക്കി നില്‍ക്കുന്നതെന്നും സംഭവത്തെ കുറിച്ച് ‘ഇത് ഒറ്റപ്പെട്ട സംഭവം’ എന്ന കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും എ എന്‍ രാധാകൃഷ്ണന് പറയുന്നു.
സിനിമാ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലും ബിനീഷ് തന്നെയാണെന്നും രാധാകൃഷ്ണന് ആരോപിക്കുന്നു.