വരുന്നത് ബഹിരാകാശ യുദ്ധമോ? ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും. ഭാവി ബഹിരാകാശ പര്യവേഷണങ്ങളുടെ ഭാഗമായി ചന്ദ്രനില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ കടുത്ത മത്സരം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭാവി ബഹിരാകാശ പര്യവേഷണങ്ങളുടെ ഭാഗമായാണ് നീക്കം.

ചാന്ദ്രതാവളങ്ങള്‍ നിര്‍മിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അണുശക്തി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാനും ശേഷിയുള്ള ആണവ റിയാക്ടര്‍ തയ്യാറാക്കാന്‍ നാസ ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. 2030 ഡിസംബറോടെ ഈ റിയാക്ടര്‍ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിന് സമാനമായി ചൈനയും റഷ്യയും ശ്രമം നടത്തുന്നതായാണ് വിവരം.