മദ്യ വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീന്‍ പരീക്ഷിക്കാനൊരുങ്ങി ബിവ്‌റിജസ് കോര്‍പ്പറേഷന്‍

ബിവ്‌റിജസ് ഔട്‌ലറ്റുകളിലെ ഉപഭോക്താക്കളുടെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ബിവ്‌റിജസ് കോര്‍പറേഷന്‍. മെട്രോ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രോ സ്‌റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലറ്റില്‍ നടപ്പാക്കും.

ബാങ്കുകളുടെ പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കുപ്പി തിരഞ്ഞെടുത്ത ശേഷം യുപിഎ വഴി പണമടയ്ക്കാം. ശേഷം ബില്ലും കുപ്പിയും മെഷീനില്‍ നിന്നും സ്വീകരിക്കാം.