കേരളത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തി. ഇതോടെ സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമുണ്ടാകുമെന്നാണ് കരുതുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. സെപ്റ്റംബര്‍ 18ന് ആപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



















