വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനെയും കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള എ.ഐ ഡാന്‍സ് നീക്കം ചെയ്ത് മെറ്റ. രാജ്യത്തെ ഐറ്റി നിയമങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് മെറ്റയുടെ നടപടി. എന്നാല്‍ ഈ വീഡിയോ ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കും.
തൃശൂര്‍ സ്വദേശിയായ അഭിജിത്തും ദുബായിലുള്ള സുഹൃത്തായ അഖിലുമൊത്താണ് എ.ഐ സഹായത്തോടെ വീഡിയോ നിര്‍മ്മിച്ചത്.



















