നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് എംഎല്‍എമാര്‍ കുറ്റവിമുക്തര്‍

നിയമസഭാ കയ്യങ്കളി കേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കി. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസാണ് റദ്ദാക്കിയത്. ഇതോടെ നിയമസഭാ കയ്യാങ്കളി കേസില്‍ ഇടത് എംഎല്‍എമാര്‍ക്ക് എതിരായ കേസ് മാത്രമാണ് നിലവിലുള്ളത്.

മുന്‍ നാട്ടിക എംഎല്‍എ ഗീത ഗോപിയാണ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെ പരാതി നല്‍കിയിരുന്നത്. യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവരാണ് കേസില്‍ കുറ്റവിമുക്തരായത്.