പിറണായി വിജയന്റെ മകള്‍ വീണ വിജയന് പ്രതിയായ മാസപ്പടി കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ ഫ്ളാറ്റില്‍ ഇഡി റെയ്ഡ്. വിണയുടെ ഭര്‍ത്താവ് എംഎല്‍എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ അപ്പാര്‍ട്ട്മെന്റിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കം അഞ്ചംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. എക്സാലോജിക്കിന് ലഭിച്ച പണം ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് പുറത്തേയ്ക്ക് പോയതെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
വീണയുടെ സ്വകാര്യ ഡയറിയില്‍ നിന്നാണ് ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ നിഖിലിന്റെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. നിലനില് നിഖില്‍ സോലൈസ് എന്ന കമ്പനി നടത്തിവരുകയാണ്. നിഖിലിന് പുറമെ മറ്റ് മൂന്നുപേരുടെ വിവരങ്ങളും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ ആണെന്നാണ് വീണയുടെ മൊഴി.



















