മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച സംഭവത്തില്‍ പെറ്റി അടിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. ജൂലയ് ഒന്നിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കടകംപള്ളി വീട്ടിലെത്തി സന്ദര്‍ശിച്ചത്.
മാധ്യമങ്ങളെ കാഴ്ചക്കാരാക്കി സുഹൃത്തിനൊപ്പപമായിരുന്നു ഹെല്‍മറ്റില്ലാതെയുള്ള കടകംപള്ളിയുടെ സ്‌കൂട്ടര്‍ യാത്ര. ഈ യാത്ര മാധ്യമങ്ങളെല്ലാം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലടക്കം കടകംപള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
യാത്ര ചര്‍ച്ച ആയതോടെ കടകംപള്ളിക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചില്ല. വിവരാവകാശ രേഖപ്രകാരമുള്ള അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്.



















