വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിന് എതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍: ചിപ്പ് നിര്‍ബന്ധമാക്കും

വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിന് എതിരെ നടപടിയുമായി സര്‍ക്കാര്‍. നായ്ക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ റേഡിയോ ഫ്രിക്വന്‍സി ചിപ്പ് ഘടിപ്പിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ചിപ്പുകള്‍ക്ക് ഒരു അരിമണിയുടെ അത്ര വലിപ്പമാണ് ഉണ്ടായിരിക്കുക. ഇത് നായ്ക്കളുടെ ചര്‍മത്തിന് താഴെ ആയിട്ടായിരിക്കും ഘടിപ്പിക്കുക. പെറ്റ് ഷോപ്പുകളില്‍ നിന്ന് വില്‍ക്കുന്ന നായ്ക്കളിലും വീടുകളില്‍ വളര്‍ത്തുന്ന ലൈസന്‍സുള്ള നായ്ക്കളിലും ചിപ്പ് പിടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതുവഴി കാണാതാകുന്ന നായ്ക്കളെ ഉടമയ്ക്ക് കണ്ടുപിടിക്കാനും എളുപ്പമാകും.

ഇതിന് പുറമെ, നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന ഉടമയ്ക്ക് പിഴ ചുമത്താനും പദ്ധതിയുണ്ട്. പതിനായിരം രൂപയാണ് പിഴ തുകയെന്നാണ് റിപ്പോര്‍ട്ട്.