പി.എസ്.സി ക്രമക്കേട് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കും. പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം തുടരുന്നത്. മൂല്യനിര്‍ണയത്തിലെ അപാകത സംബന്ധിച്ച് മൂന്ന് ഉദ്യോഗസ്ഥരില്‍ നിന്നം അന്വേഷണ സംഘം മൊഴിയെടുത്തു.
ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം ശേഖരിച്ചത്. അതേസമയം, മറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച പരിശോധനകളും അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്.



















