ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്നറിയിപ്പുമായി ഡല്‍ഹി സര്‍വ്വകലാശാല. നിയമവിരുദ്ധമായ സമ്മേളനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കുമെന്നും തുടര്‍ പഠനത്തിലും ഭാവിയില്‍ തൊഴില്‍ തേടുന്നതിലും ഇത് ബാധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
‘വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്. ജന്തര്‍ മന്തറില്‍ നടക്കുന്ന നിയമവിരുദ്ധ സമ്മേളനങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കുന്നത് വ്യക്തിഗത സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെയും ഭാവിയിലെ തൊഴിലവസരങ്ങളയും സാരമായി ബാധിച്ചേക്കാം. അതിനാല്‍ നിയമത്തിന് മുന്‍ഗണന നല്കി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, മുന്നറിയിപ്പില്‍ സര്‍വ്വകലാശാല അറിയിച്ചു.



















