പി.എസ്.സി നിയമന തട്ടിപ്പ്: അന്വേഷണത്തോട് സഹകരിക്കുമെന്ന് പി.എസ്.സി

പി.എസ്.സി നിയമന തട്ടിപ്പില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാര്‍ ഉറച്ച് പി.എസ്.സി. കമ്മീഷന്‍ യോഗത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചചത്.

ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാക്കേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിലയിരുത്തുന്നു. അന്വേഷണത്തിന് ആവശ്യകതയുള്ളതും അഭിലഷണീയവുമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകള്‍ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും പി.എസ്.സി അറിയിച്ചു.