വയനാട് മേപ്പാടിയില്‍ തുരങ്ക പാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിര്‍മാണം തുടരുന്നത് വിശദ പഠനത്തിന് ശേഷം മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.
നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ പാരിസ്ഥിതിക റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിരുന്നോ എന്നതും പരിശോധിക്കും. അപകടത്തിന് ഇരയായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


















