വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ അദാനിക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്ത വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത കടുക്കുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് മുമ്പ് വി.ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്ര പിന്‍പറ്റിയാണ് തര്‍ക്കം കൊഴുക്കുന്നത്. കടുത്ത നടപടി വേണമെന്നാണ് കെ സി പക്ഷത്തിന്റെ അഭിപ്രായം.
കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പരസ്യ പ്രസ്ഥാവന നടത്തിയിരുന്നു. കെസി വേണുഗോപാല്‍ പക്ഷം വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ അദാനിക്ക് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഇന്നലെ കത്ത് നല്‍കിയത്. എന്നാല്‍, വിഷത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. എംഎസ്‌സി-അദാനി കരാര്‍ കൈമാറ്റത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത്. കരാര്‍ കൈമാറ്റത്തിന് ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞിരുന്നു.



















