പോലീസുകാര്‍ മതപരമായ ചടങ്ങുകളില്‍ യൂണിഫോമില്‍ പങ്കെടുക്കേണ്ടതില്ല: സര്‍ക്കുലര്‍ ഇറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് സര്‍ക്കുലര്‍. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും ഈ ചടങ്ങളുടെ ദൃശ്യങ്ങള്‍ റീല്‍സായി പ്രചരിക്കുകയും ചെയ്തതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് സൂചന്‍. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.