മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ടിവികെ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച കേരള സര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും വിജയ് വ്യക്തമാക്കി.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മുല്ലപ്പെരിയാര്‍ ഡാമിന് ബദലായി പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന്. ഇക്കാര്യം മന്ത്രിസഭ അഭികാരമേറ്റശേഷം വകുപ്പ് മന്ത്രിയും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തമിഴ്‌നാട് പരസ്യമായി എതിര്‍പ്പ് വ്യക്തമാക്കിയതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഉയരുന്നതിന് ഇനി പ്രതിബന്ധങ്ങള്‍ ഏറെ തരണം ചെയ്യേണ്ടിവരും.