വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ക്രൂര മര്‍ദനം. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കിരണ്‍കുമാറിനെ ഒരു സംഘം വീട് കയറി ആക്രമിക്കുകതയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നു പുറത്തേക്ക് ചെന്ന കിരണിനെ സംഘം ക്രൂരമായി മര്‍ദിച്ചു. കിരണിനെ അടിച്ച് താഴെയിട്ട സംഘം ഇയാളുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു.
സംഭവത്തില്‍ കിരണിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയുന്നവരായ നാലു പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്. വിസ്മയ കേസുമായി സംഭവത്തിനു അക്രമത്തിന് ബന്ധമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.



















