കാസര്‍കോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി

കാസര്‍കോട് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ കോടതി വളപ്പില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെ 3.22 നാണ് കോടതി സമുച്ചയത്തില്‍ ബോംബ് വെച്ചതായി ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്.

3 ആര്‍ഡിഎക്‌സ് മനുഷ്യ ചാവേര്‍ ബോംബാണ് കോടതിയിലുള്ളതെന്നും ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക എന്നുമായിരുന്നു സന്ദേശമെന്നാണ് സൂചന. ഭീഷണിക്ക് പിന്നാലെ അധികൃതരുടെ നേതൃത്വത്തില്‍ വിദ്യാനഗറിലുള്ള കോടതിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാര്‍ഡും പരിശോധന തുടരുകയാണ്.