ദോഹ :ഗള്‍ഫ് മലയാളികള്‍ക്കിടയിലെ ജനകീയ മാധ്യമമായ റേഡിയോയിലൂടെ സര്‍ഗ നിര്‍വൃതിയേകുന്ന ശബ്ദ വീചികള്‍ കാതോരമെത്തുകയാണ്. റേഡിയോ ഭ്രമം പ്രവാസി മലയാളികള്‍ക്കിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ തരംഗമാകുമ്പോള്‍ റേഡിയോ നാടക മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഖത്തറിലെ നാടക കലാകാരന്മാര് .അബുദാബിയില്‍നിന്നും പ്രക്ഷേപണം ചെയ്യുന്ന പ്രവാസി ഭാരതി റേഡിയോ സംഘടിപ്പിക്കുന്ന നാടക മത്സരത്തില്‍ ഖത്തറില്‍ നിന്നും മൂന്നു നാടകങ്ങളാണ് അവതരണത്തിനുള്ള അംഗീകാരം നേടിയിരിക്കുന്നത് .നോട്ടുവിഷയം മുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ആദിവാസികളുടെയും ,അനാഥത്വം നേരിടുന്ന വാര്‍ധക്യകാല ജീവിതപശ്ചാത്തലമുള്പ്പെടെയുള്ള സമകാലിക വിഷയങ്ങളാണ് മൂന്നു നാടകങ്ങളുടെയും ഇതിവൃത്തങ്ങള്‍ .മറ്റു ജോലികള്‍ക്കിടയിലും പരിപാടികള്‍ ശ്രവിക്കാം എന്നതാണ് എന്നും റേഡിയോയെ ജനകീയമാക്കുന്നതിന്റെ പ്രധാന ഘടകം.
റേഡിയോ കേള്‍ക്കല്‍ ഒരുകാലത്ത് സാംസ്കാരിക പ്രവര്‍ത്തനമാക്കി മാറ്റിയിരുന്ന മലയാളികള്‍ക്ക് ഗള്‍ഫിലെ പ്രവാസ ജീവിതത്തില്‍ വിനോദവും വിഞാനവും പകരുന്ന മറ്റേതു മാധ്യമങ്ങളെക്കാളുംതങ്ങളുടെ സമഗ്രമായ അഭിപ്രായങ്ങള്‍ അറിയീകാനുള്ള വേദികൂടിയാണ്.ജനുവരി 9 മുതല്‍ 20 വരെ നീളുന്ന നാടകമത്സരം പ്രവാസി ഭാരതിറേഡിയോ അന്തരാഷ്ട്ര റേഡിയോ നാടക മത്സരത്തിന്റെ ഭാഗമായാണ് വിവിധ ജി സി സി രാജ്യങ്ങളിലെ നാടകസംഘങ്ങള്‍ ക്കായിറേഡിയോ നാടക അവതരണത്തിന് അവസരമൊരുക്കുന്നത്.
ശബ്ദസാന്നിധ്യത്തിനുമപ്പുറം പുതിയ കാലത്തെ മികച്ച സാങ്കേതിവിദ്യകൂടി പ്രയോജനപെടുത്തുന്നതില് മികവുപുലര്ത്തുകയെന്ന വെല്ലുവിളികൂടിയാണ് മത്സരം മുന്നോട്ടുവയ്ക്കുന്നത് .ആദ്യദിവസം ജനുവരി 9ന് സംസ്കൃതി ഖത്തറിന്റെ ‘റാഹേലിന്റെ സ്വര്‍ഗം’ എന്ന നാടകത്തോടെയാണ് മത്സരത്തിനു തുടക്കം കുറിക്കുന്നത്. വിദേശത്തുള്ള മക്കളുടെ വരവും കാത്തുകിടക്കുന്ന റാഹേലിന്റെ മൃതശരീരത്തില്‍ നിന്നും തുടങ്ങുന്ന നാടകത്തില്‍ റാഹേലിന്റെ ആത്മാവ് വേലക്കാരനുമായി നടത്തുന്ന ംഭാഷണങ്ങളിലൂടെസമകാലികതയുടെ നെറികേട്പങ്കുവയ്ക്കുമ്പോഴും ഭൂമിയാണ് സ്വര്‍ഗമെന്ന് സമര്ത്ഥമാക്കാന് ശ്രമിക്കുകയാണ് നാടകം. മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരം നേടിയിട്ടുള്ള ദര്ശനരാജേഷും ,രാജേഷ് മാത്യുവും ചേര്‍ന്നാണ് നാടകത്തിന്റെ രചന നിര്വഹിചിട്ടുള്ളത്.
രാജേഷ് മാത്യു സംവിധാനം ചെയ്തിരിക്കുന്ന ‘റാഹേലിന്റെ സ്വര്‍ഗ്ഗത്തില്‍’ മനീഷ്സാരംഗി ,ഗംഗാധരന്മട്ടന്നൂര്,ആകാശവാണിയുടെ മുന്‍ ആര്‍ട്ടിസ്റ്റ്കൂടിയായ എം ടി ഗോപാലന് ,ബിജു പി മംഗലം,മോഹനന് ,ദര്‍ശന രാജേഷ്,ഗണേശ് മയ്യില്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. സുഹാസാണ് എഡിറ്റിങ്ങ്നിര്വഹിചിരിക്കുന്നത് .അഭിനയ ഖത്തര്‍ അവതരിപ്പിക്കുന്ന ‘കാട്ടുമുല്ല’ ജനുവരി 18 ന് പ്രക്ഷേപണം ചെയ്യും. ഖത്തറിലെ നാടക പ്രേമികളുടെ പ്രതീക്ഷയായ വിഷ്ണു രവി രചനയും സംവിധാനവും നിര്വഹിചിരിക്കുന്ന ‘കാട്ടുമുല്ല ‘ കാടിന്റെ മക്കള്‍ ആഗോളപരീക്ഷണ ശാലയിലെ ഇരകളാക്കപെടുന്നതെങ്ങിനെയെന്നാണ് അന്വേഷിക്കുന്നത് .ആദിവാസികളുടെ രക്തത്തിന്റെ പ്രതിരോധശേഷിയെ പരിശോധിക്കാനുള്ള നീക്കം ഇതിവൃത്തമായ നാടകത്തില്‍ കാടിന്റെയും ,കാടിന്റെ മക്കളുടെയും ശബ്ദവല്ക്കരണം കൂട്ടായ്മയിലൂടെ വിസ്മയകരമായനുഭവമാക്കി മാറ്റാനുള്ള ഉദ്യമമാണ് നാടകം ഏറ്റെടുത്തിട്ടുള്ളത്. വിഷ്ണു രവിയുടെ തന്നെ ഗാനങ്ങള്‍ക്ക് ഈണം നല്കി ആലപിചിരിക്കുന്നത് രാഹുല്‍ മാത്രാടനാണ്. നിധിന് ,ചനോജ് ,മന്‍സൂര്‍ ,ദിനേശന് ,രതീഷ് മാത്രാടന്‍ ,മനീഷ് സാരംഗി ,ദര്ശനരാജേഷ് ,വിഷ്ണുരവി ,അര്‍ച്ചന ,ഹര്‍ഷ ,ഗണേശ് മയ്യില്‍ തുടങ്ങിയവരാണ്’കാട്ടുമുല്ല ‘ യിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.സുഹാസും രതീഷ് മാത്രാടനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് . റാഹേലിന്റെ സ്വര്‍ഗം, കാട്ടുമുല്ല ഈ രണ്ടുനാടകങ്ങളുടെയും കോഡിനെഷന് ചെയ്തിരിക്കുന്നത് പ്രശസ്ത നാടക സംവിധായകന് ഗണേശ് മയ്യിലും റെകോര്‍ഡിംഗ് സക്കീര്‍ സാഗരികയുമാണ്. നാടക ശബ്ദം ഖത്തര്‍ അവതരിപ്പിക്കുന്ന ‘നാടുകാണാന്‍ വരുന്നു’ ജനുവരി 15നാണ് പ്രക്ഷേപണം ചെയ്യുന്നത് .നോട്ടുനിരോധനത്തിനുശേഷം ആദ്യമായി നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസി നേരിടുന്ന പ്രശ്നങ്ങളാണ് നാടകവല്ക്കരിച്ചിരിക്കുന്നത്. കാലികപ്രസക്തമായ വിഷയം ഇതിവൃത്തമാക്കിയ ‘നാടുകാണാന്‍ വരുന്നു’ നാടകത്തിന്റെ രചന വിഷ്ണുരവിയും എഡിറ്റിങ്ങും സംവിധാനവും ഷമീല്‍ എ .ജെ യുമാണ് നിര്‍വഹിചിരിക്കുന്നത് .ലത്തീഫ് മാഹിയാണ് പാശ്ചാത്തല സംഗീതംഒരുക്കിയുട്ടുള്ളത് .സലാം കോട്ടക്കല്‍ ,ഫിറോഷ്മൂപ്പന് ,ജമാല്‍ വേളൂര്‍,രാജന് കല്ലിങ്ങല്‍ ,എ കെ ബിജുരാജ് ,ആഷിക്മാഹി ,അസീംകോട്ടൂര്,സന്തോഷ് അഞ്ചല്‍ ,ഷാഹിദജലീല് ,സലാഹ് കോഴിക്കോട് ,ലത്തീഫ് വടക്കേകാട് ,താജു മമ്മാസ് ,ഷഫീക്ക് കെ ഇ ,ജലീല്‍ കുറ്റ്യാടി,റിയാസ് കരിയാട് ,ആരതി പ്രജിത്ത് ,ഷരീഫ ടീച്ചര്‍ ,ശരണ്യ രജത്ത്തുടങ്ങിയവന് നിരയാണ് ‘നാടുകാണാന്‍ വരുന്നു’നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.ഒമാന്‍ ,അബുദാബി ,അല്‍ അലൈന്‍ ,ബഹറൈന്‍ ,ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നായി 12 നാടകസമിതികളാണ് റേഡിയോ നാടക മത്സരത്തിലുള്ളത് .600 ല്‍ പരം സ്ക്രിപ്പ്റ്റുകളില് നിന്നാണ് പന്ത്രണ്ടു നാടകങ്ങള്‍ അവതരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് .ഖത്തറില്‍ നിന്നുതന്നെയാണ് ഏറ്റവും കൂടുതല്‍ നാടകങ്ങള്മത്സരത്തിനെത്തുന്നത് .മികച്ച നാടകങ്ങള്‍ ക്കുള്ള ഒന്നും രണ്ടും സമ്മാനത്തുക യഥാക്രമം ഒരുലക്ഷം രൂപയും , എഴുപത്തഞ്ചായിരം രൂപയുമാണ് .മികച്ച നടനും ,നടിയുമുള്‍പ്പെടെ എട്ടോളം പുര്സ്കാരങ്ങളാണുള്ളത് .ജനുവരി 9മുതല്‍ 20വരെ ഖത്തര്‍ സമയം രാവിലെ 9.10 നും .പുനപ്രക്ഷേപണം ഉച്ചയ്ക്ക് 2.10 നും രാത്രി 9.10 നുമാണ് നാടക മത്സരംഗൃഹാതുര സ്മരണകളുമായി ശ്രോതക്കളുടെ കാതോരമെത്തുന്നത്.