100% പഴച്ചാറുകൾ’ എന്ന് പരസ്യപ്പെടുത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഇത് തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിങ് രീതിയാണ്. ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാരോട് അവരുടെ ഉൽപ്പന്ന ലേബലുകളിൽ നിന്ന് അത്തരം അവകാശവാദങ്ങൾ നീക്കം ചെയ്യണമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. ഭക്ഷ്യ ഉൽപന്നങ്ങളെ വിവരിക്കുന്നതിനുള്ള ‘100 ശതമാനം’ പോലുള്ള സംഖ്യാപരമായ പ്രയോഗങ്ങൾ നിലവിലുള്ള ഭക്ഷ്യ നിയമങ്ങളുടെ പരിധിക്കപ്പുറമാണ് അതിന് നിയമപരമായ അനുമതിയില്ല. മറിച്ച് ഭക്ഷണ സാധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന വിവരണങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകുമെന്നും എഫ്എസ്എസ്എഐ പറഞ്ഞു.




















