കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്ജില്ലയിൽ 34 വയസുള്ള യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഈ രോഗം കണ്ടെത്തുന്നത്. ദുബൈയിൽനിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. പനിയും ദേഹത്ത് കുമിളകളും ഉണ്ടായതിനെ തുടർന്ന് ഇയാൾ ദുബൈയിൽ ചികിത്സ തേടിയിരുന്നു. പിന്നിട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റിപ്പോർട്ട് ചെയ്തു. ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്കു മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്. ക്ലാഡ് 1, ക്ലാഡ് 2 എന്നീ വൈറസുകളിൽ യുവാവിനെ ബാധിച്ചത്ഏത് തരം വൈറസ് ആണെന്നറിയാൻ സാംപിൾ എൻ.ഐ.വി പൂനയിലേക്ക് അയച്ചിട്ടുണ്ട്. സാധാരണ കണ്ടുവരുന്നത് ക്ലാഡ് 2 വൈറസ് ആയതിനാൽ യുവാവിൽ ബാധിച്ചത് ക്ലാഡ് 2 വൈറസ് ആവാൻ ആണ്സാധ്യത എന്ന് ജില്ല സർവെയ്‍ലൻസ് ഓഫിസർ ഡോ. സന്തോഷ് വ്യക്തമാക്കി.