കോംഗോയില്‍ 143 പേരുടെ മരണത്തിനു കാരണമായ രോഗം മലേറിയ ആണെന്ന് സ്ഥിരീകരണം. തുടക്കത്തില്‍ രോഗംസംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നതിനാല്‍ ഡിസീസ് എക്‌സ് എന്ന പേരിലാണ് രോഗവ്യാപനത്തെ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ മലേറിയയുടെ ഗുരുതരമായ വിഭാഗമാണ് കോംഗോയില്‍ പടരുന്നതെന്നും ഇതിനകം അറുന്നൂറോളം പേര്‍ രോഗബാധിതരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ 592 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്നും മരണനിരക്ക് 6.2 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കോംഗോയിലെ മലേറിയ വ്യാപനത്തില്‍ മരിച്ചവരിലേറെയും കുട്ടികളാണ്. കൊതുകുകളിലൂടെ പകരുന്ന അസുഖമാണ് മലേറിയ.