തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു

തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു. ചാലക്കുടി മേലൂർ ശാന്തിപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ശാന്തി ആശാവർക്കറുടെ നിർദേശ പ്രകാരം ആദ്യ മാസങ്ങളിൽ ആശുപത്രിയിൽ പോയിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയ ഇവർ ഡോക്ടറെ കണ്ടില്ലെന്നു പറഞ്ഞു തിരികെ മടങ്ങി. തുടര്ന്നു ബുധനഴ്ച വീട്ടിൽ പ്രസവം നടക്കുകയിരുന്നു. പ്രസവ ശേഷം ശാന്തി കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചപ്പോഴുണ്ടായ അമിത രക്തസ്രാവമാണ് കുഞ്ഞിന്റെ മരണ കാരമെന്നു ഡോക്ടർമാർ വ്യക്തമാക്കി.