പ്രസവത്തില്‍ കുഞ്ഞിന്റെ കൈയുടെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പ്രസവത്തില്‍ കുഞ്ഞിന്റെ കൈയുടെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ആലപ്പുഴ സര്‍ക്കാര്‍ വനിതാ-ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശികളായ വിഷ്ണു-ജയലക്ഷ്മി ദമ്പതികളാണ് സംഭവത്തില്‍ പോലീസിനു പരാതി നല്‍കിയത്. ഡോക്ടറുടെ പിഴവ് കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് കേസ്. ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന കേസിലും ഇതേ ഡോക്ടര്‍ പ്രതിയാണ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്